കവിയുടെ നോവ് (ഗസൽ )
കവിയുടെ നോവ് (ഗസൽ )
നീറും മനസ്സുമായ് നിൽക്കുന്നുണ്ട് ഞാൻ
നിർനിദ്രാവിഹീനമാവും രാവിൻ ഒടുവിലായി
നിനക്കറിയാമോ നീറും മനസ്സിന്റെ വേദന
നിറയും മിഴികളിലെ കടലിൻ തിരകൾ
ഈറനണിയാൻ കൊതിക്കുന്ന മണൽ തരികളുടെ
നെഞ്ചിന്റെ ഉള്ളിലെ നോവും തേങ്ങലുകൾ
പെയ്യ്തൊഴിയാതെ മനസ്സിന്റെ മാനത്തു നിൽക്കും
ദുഃഖം പേറും മേഘങ്ങളുടെ ആരുമറിയാത്ത കദനം
അണിയാനാവാതെ കിടക്കും ചിലങ്കയുടെ കിലുക്കം
ആരുമറിയാതെ കൊതിക്കുന്നു ആടിത്തീരാനുള്ള നോവ്
എഴുതി തീർന്ന ഗസലിൻ വരികൾക്കു അടങ്ങാത്ത ആഗ്രഹം
പാടി കേൾക്കാൻ തിടുക്കമായി നിൽക്കും കവിയുടെ നോവ്
നീറും മനസ്സുമായ് നിൽക്കുന്നുണ്ട് ഞാൻ
നിർനിദ്രാവിഹീനമാവും രാവിൻ ഒടുവിലായി
ജീ ആർ കവിയൂർ
26 - 05 -2020
Comments