ഉള്ളിലെ നോവ് (ഗസൽ )
ഉള്ളിലെ നോവ് (ഗസൽ )
നിനക്കറിയാമോ എൻ ഉള്ളിലിന്റെ ഉള്ളിലെ നോവ്
എത്രപറഞ്ഞാലും എത്രപാടിയാലും തീരാത്ത മധുര നോവ് ....
നിൻ പുഞ്ചിരി പൂവിടരുന്നത് കണ്ട് എന്തേ......
നിലാകുളിർ അമ്പിളി എത്തിനോക്കുന്നുവതെന്തേ
അകലെ പാതിരാവിലെവിടേയോ ബാസുരിയുടെ
ഇടറുന്ന നോവുണർത്തി ജോഗ് ......
ഉണർത്തി ഹിന്ദുസ്ഥാനിയിലെ ജോഗ് ........
സ ഗ 1 മ 1 പ നി 1 സ -
സ നി പ മ ഗ 2 മ ഗ1 സ ......
നിദ്രക്കായി കാത്തു കിടന്ന കൺപോളകളിൽ
കിനാവ് കാത്തിരുന്നു പീലികൾ ചിമ്മാൻ
നിൻ വരവിനായി കാത്തിരുന്നു സഖി കാത്തിരുന്നു
നിൻ വരവിനായി കാത്തിരുന്നു സഖി കാത്തിരുന്നു
നിനക്കറിയാമോ എൻ ഉള്ളിലിന്റെ ഉള്ളിലെ നോവ്
എത്രപറഞ്ഞാലും എത്രപാടിയാലും തീരാത്ത മധുര നോവ് ....
ജീ ആർ കവിയൂർ
25 - 05 -2020
Comments