അതിജീവനം

അതിജീവനം 

ചന്ദ്രകാന്തമേറ്റ്‌    കണ്പോളകൾക്കു   കനമേറി   
തൂവൽസ്പർശനം പോലെ നിദ്ര  കനവിലേക്കു  നീണ്ടു  
അറിയാത്ത വീഥികളിലൂടെ മെല്ലെ ചാന്ദ്ര നടത്തത്തിൽ  
കണ്ടു പലരും തികച്ചും വിഭ്രാന്തി പൂണ്ടു    നടക്കുന്നു    

എങ്ങും  മുഖം  മറച്ചു  നടക്കുന്നു  ആരും  ആരെയും  
കണ്ടില്ലാന്നു  പരസ്പരം  അകലം  പാലിക്കുന്നു  എന്തെ  
മൗനം  കനക്കുന്ന  വഴികളിൽ  ശവമഞ്ചങ്ങൾ  ചുമക്കാൻ  
ആളില്ലാതെ അനാഥമായി കിടക്കുന്നു ശിവമകന്ന ശവങ്ങൾ 

അവനവൻ  തുരുത്തുകളിലേക്കു  മടങ്ങുന്നു  എല്ലാവരും  
പതിയിരിക്കുന്നു  ഇമ്പമായി  എങ്കിലും  കുടുംബത്തിനെ  
അകറ്റി  നിർത്തുന്ന  ഉപദ്രവസഹായി  ആകും  മൊബൈലിന്റെ  
അരണ്ട  വെളിച്ചത്തിൽ  നിദ്രാവിഹീനാ  രാവുകൾ  മാറുന്നു  

പകലുറക്കത്തിൻ  പിടിയിലമരുന്നു  തട്ടിയുണർത്തി  
വിശപ്പെന്ന  ശപ്പൻ   വീണ്ടും  തേടുന്നു  വഴികൾ 
എത്രനാളിങ്ങനെ  തുടരുമെന്നറിയാതെ  നീങ്ങുന്നു  
അതിജീവനത്തിന്റെ  ദിനങ്ങളെന്നെത്തുമെന്ന ചിന്തമാത്രം..!!   


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “