എന്റെ പുലമ്പലുകൾ 83

എന്റെ പുലമ്പലുകൾ 83

ഞാനറിയാതെ എൻ നെഞ്ചകത്തുള്ളിലായി 
കുട് കൂട്ടിയൊരു പെങ്കിളിയെ
എത്രമറക്കാനൊരുങ്ങിയാലും
നിൻ മിഴിയിണയുടെ തിളക്കവും
ചാമ്പക്കാ ചുണ്ടിന് മധുരവും 
മായുന്നില്ലാതെന്തേ മറക്കാൻ ശ്രമിക്കുന്നു 
എങ്കിലും ഓർമ്മകളിലെന്തേ നീ മാത്രം
എത്ര ആമ്പൽ പൂ നിനക്കായി  ഇറുത്തു നൽകിയതും
എത്താകൊമ്പനത്തു നെഞ്ചുയുരഞ്ഞു കയറി 
ചുനയുള്ള മാങ്ങാ പൊട്ടിച്ചു തന്നതും
പുളിയുള്ള നിൻ പുഞ്ചിരി ഇന്നലെ പോലെ തെളിയുന്നു
കണ്ണുപൊത്തികളിച്ചതും മണ്ണപ്പം ചുട്ടതും 
കള്ളാച്ചിയിരിൽ നിൻ കവിളത്തെ മത്താപ്പു പൂത്തിരി 
കത്തുന്നത് കണ്ടു തരിച്ചിരുന്നതും മറക്കാനാവില്ല ബാല്യമേ
നിന്റെ കോലിസിന്റെ കിലുക്കം 
ഇന്നും കാതിൽ നോവുനാർത്തുന്നു
ഇന്ന് നീ എവിടേയോ ജീവിത ദുഃഖത്തിലെന്നറിഞ്ഞു 
ഉള്ളകം നോവുന്നല്ലോ സഖിയെ
നിനക്കായി ഞാനെന്തു ചെയ്യണമെന്നറിയാതെ
 നിന്റെ നന്മക്കായി പ്രാർത്ഥിക്കുന്നു
മോഹങ്ങൾ വെറും മോഹങ്ങളായി 
മനസ്സിന്റെ ഉള്ളിൽ കുഴിച്ചു മൂടുന്നു നിറ കണ്ണുമായി

നെഞ്ചിലെ തീക്കനൽ ആളിപ്പടരാതിരിയ്ക്കാനാവാം...
കണ്ണിലൊരു സമുദ്രം നീ ഒളിപ്പിച്ചു വെക്കുന്നത്

ജനമാന്തരങ്ങൾ കത്തിരിക്കാമിനി 
അല്ലാതെ ഇല്ലൊരു മാർഗ്ഗമിന്നോമലേ
രാവ് പുലരും പുലരുന്ന ഓർമ്മകൾക്ക് 
മുന്നിൽ രണ്ടു തുള്ളി കണ്ണുനീർ പുഷ്പങ്ങൾ ബാക്കിയായ്

ജീ ആർ കവിയൂർ 
30 .05 .2020 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “