അതിജീവിക്കും സുഹൃത്തേ ..!!

അതിജീവിക്കും സുഹൃത്തേ ..!!

എന്റെ നോമ്പരങ്ങൾക്കു വേദനയില്ലന്നോ 
എഴുതിഞാൻ കണ്ണുനീരിൽ  മുക്കി നിനക്കായ് 
പൂക്കളിൽ  നിന്നും  മുറിവേൽക്കുമ്പോളതാ
പുഞ്ചിരിക്കുന്നു ക്രൂരമായ് മുള്ളുകൾ
എല്ലാ ലോകവും വെടിഞ്ഞു നിൽക്കുന്നു
കേവലം നിന്റെ ഒരു നോട്ടത്തിലായി
എങ്കിലും  നിന്നിൽ നിന്നകന്നു കഴിയുന്നത്
ഒരു ശീലമായി  മാറിയല്ലോയീ തുരുത്തിൽ 
വിരഹത്തിൻ പിടിയിലായി ആരുമറിയാതെ
അക്ഷരങ്ങൾ പൂത്തുവല്ലോ മനസ്സിൻ താഴ്വാരങ്ങളിൽ 
എന്തേ എവിടെ പിണക്കമായോ കണ്ടില്ലല്ലോ
ഉൾക്കാമ്പിൽ ഇല്ലേ ചിന്തകൾ ഉൾവലിഞ്ഞോ
ഓർമ്മകളിൽ നിന്നും മാഞ്ഞുപോയോ
കണ്ടു കൊതി കൊണ്ടു കഴിഞ്ഞതൊക്കെ
ഒരു കുന്നികുരുപോലെ നിറമാർന്നു മനസ്സിൽ
കിളി കൊഞ്ചൽ കേൾക്കാൻ കാതോർത്തിരുന്നു
ഒറ്റക്ക് ഈ ചില്ലമെലിരുന്നു ചിറകൊതുക്കി
വിരഹനോവുകൾ  പാടിയൊരു  കോകിലമായി
വന്നു പോയി പ്രളയവും മഹാമാരികളും പിന്നെ
അതിജീവനത്തിന് നാളുകൾ കാത്തു ഇരിക്കുന്നു
മറക്കാതെ ഇരിക്കട്ടെ ഈ സുഹൃത്ത് ബന്ധവും   ..

ജീ ആർ കവിയൂർ
14 .05 .2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “