അതിജീവന കനവ്
അതിജീവന കനവ്
നനഞ്ഞ കരിയിലകൾക്കു മീതെ
മഞ്ഞവെയിൽ ചുംബനങ്ങൾ .
കാറ്റിനു ശാലീനത മനസ്സിന് ലാളിത്യം...
പക്ഷികൾക്ക് ആഘോഷം
കാൽ നടപ്പാതകൾക്കുമീതെ
സ്നേഹ പുല്ലുകൾ കെട്ടിപ്പിടിച്ചു
ഗ്രാമം ആലസ്യത്തിൽ അയവിറക്കും
ഓർമ്മകളിൽ നാണത്തിന്റെ മുഖം
പട്ടണത്തിലേക്ക് നീളും പാതകൾക്കു
മരവിപ്പ് തിരികെ വരാതെ മൗനം ഗ്രസിച്ചു
പ്രാവുകൾ കുറുകി വിശപ്പിന്റെ രാഗം .
പലായനത്തിനൊരുങ്ങുന്ന അതിഥികൾ
പങ്കു വെക്കുന്ന ദുഃഖങ്ങൾ .
കൈക്കൊട്ടും മണ്‌വെട്ടികളും തമ്മിൽ
മിണ്ടാതെ തുരുമ്പിച്ചു.
മുഖം മൂടി ജനം
പാപക്കറകൾ കഴുകി ജീവനെ ഭയന്നു.....
കുറെ നുണകൾ പറഞ്ഞ്
പൂരം മറന്നു കുറെ മാധ്യമ വേശ്യകൾ
ചാരിത്ര പ്രസംഗങ്ങളാൽ തുപ്പൽ മഴ പൊഴിച്ചു
കുറെ ഓണം ഉണ്ടവർ മുക്കത്ത് വിരൽ വച്ചു .
അട്ടഹാസം പൂണ്ട വ്യാധിക്കു ആധി .
മാലാഖകൾക്കു ആദരവ്
ലോഹ പക്ഷികൾ പറന്നു
ആതുരാലയങ്ങൾക്കു മേൽ പുഷ്പ വൃഷ്ടി .
എങ്ങും വസന്തത്തെ വരവേൽക്കാൻ ഉള്ള ഒരുക്കം ........
ജീ ആർ കവിയൂർ
3.05.2020
A Modern Abstract Art on Canvas by John Bacon
നനഞ്ഞ കരിയിലകൾക്കു മീതെ
മഞ്ഞവെയിൽ ചുംബനങ്ങൾ .
കാറ്റിനു ശാലീനത മനസ്സിന് ലാളിത്യം...
പക്ഷികൾക്ക് ആഘോഷം
കാൽ നടപ്പാതകൾക്കുമീതെ
സ്നേഹ പുല്ലുകൾ കെട്ടിപ്പിടിച്ചു
ഗ്രാമം ആലസ്യത്തിൽ അയവിറക്കും
ഓർമ്മകളിൽ നാണത്തിന്റെ മുഖം
പട്ടണത്തിലേക്ക് നീളും പാതകൾക്കു
മരവിപ്പ് തിരികെ വരാതെ മൗനം ഗ്രസിച്ചു
പ്രാവുകൾ കുറുകി വിശപ്പിന്റെ രാഗം .
പലായനത്തിനൊരുങ്ങുന്ന അതിഥികൾ
പങ്കു വെക്കുന്ന ദുഃഖങ്ങൾ .
കൈക്കൊട്ടും മണ്‌വെട്ടികളും തമ്മിൽ
മിണ്ടാതെ തുരുമ്പിച്ചു.
മുഖം മൂടി ജനം
പാപക്കറകൾ കഴുകി ജീവനെ ഭയന്നു.....
കുറെ നുണകൾ പറഞ്ഞ്
പൂരം മറന്നു കുറെ മാധ്യമ വേശ്യകൾ
ചാരിത്ര പ്രസംഗങ്ങളാൽ തുപ്പൽ മഴ പൊഴിച്ചു
കുറെ ഓണം ഉണ്ടവർ മുക്കത്ത് വിരൽ വച്ചു .
അട്ടഹാസം പൂണ്ട വ്യാധിക്കു ആധി .
മാലാഖകൾക്കു ആദരവ്
ലോഹ പക്ഷികൾ പറന്നു
ആതുരാലയങ്ങൾക്കു മേൽ പുഷ്പ വൃഷ്ടി .
എങ്ങും വസന്തത്തെ വരവേൽക്കാൻ ഉള്ള ഒരുക്കം ........
ജീ ആർ കവിയൂർ
3.05.2020
A Modern Abstract Art on Canvas by John Bacon
Comments