ചുണ്ടോടത്തു വിരിഞ്ഞു
ചുണ്ടോട് ചുണ്ട് ചേർത്തു മധുരം കുടിച്ചു...
എനിക്ക് വേണ്ടത് ഞാൻ നുകർന്നെടുത്തു
നീ പോലുമറിയാതെ...
വണ്ടണഞ്ഞു പൂവിന് ചെണ്ടുലഞ്ഞതു
പോലുമാറിയാതെ..
രണ്ടിണ കണ്ണ് പോള ചിമ്മുക പോലുമില്ല
കവർന്നെടുത്തു കരിമഷിയാലെ
എഴുതിയ പ്രണയമാർന്ന കാവ്യം...
ദന്തങ്ങളമർന്നു കീഴ്ചുണ്ടുകൾ പുളഞ്ഞു
മധുര നോവിനാൽ..ഇടനെഞ്ചു
പിടഞ്ഞു ഇടക്ക പോലെ..
ശ്വാസോച്ഛാസത്തിനു വേഗതയേറി..
മൗന സമ്മതമറിഞ്ഞു മുകർന്നു
ശ്വാസോച്ഛാസത്തിനു വേഗതയേറി..
മൗന സമ്മതമറിഞ്ഞു മുകർന്നു
നുകർന്നു മേനിയാകെ പിന്നെ
ചുണ്ട് കൊണ്ടു വരച്ചയറിയിച്ചു പ്രണയം .
Comments