ചുംബനം.

ചുംബനം.
 
കണ്ണന്റെ  ചുംബനമേറ്റു  ഉണരും 
മുരളികയെന്തെ കേണു ശോകരാഗം
രുക്മിണിയെയോ  സത്യഭാമയെയോ 
പ്രിയകരിയാം രാധയെ ഓർത്തോ അതോ  ..!!

കാതോർത്ത് ഗോകുലവും ഗോപികളും
ചുരത്തൽ നിർത്തി ഗോക്കളും 
ക്രീഡകൾ നിർത്തി ഗോപാലബാലകരും 
യാദവ കുലമാകെ ശോകമൂകമായി .....

കാർമേഘം നിറഞ്ഞ മാനം പെയ്യാതേ നിന്നു
മയിലുകൾ ആട്ടം നിർത്തി  ചിറകുമടക്കി
കാളിന്ദി ഒഴുക്കു  നിർത്തി  മൗനമാർന്നു
ഗോവർധനം മാനം നോക്കി നിന്നു........

കണ്ണന്റെ  ചുംബനമേറ്റു  ഉണരും 
മുരളികയെന്തെ കേണു ശോകരാഗം
രുക്മിണിയെയോ  സത്യഭാമയെയോ 
പ്രിയകരിയാം രാധയെ ഓർത്തോ അതോ  ..!!

ജീ ആർ കവിയൂർ.... 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “