കുഞ്ഞാറ്റപൈങ്കിളിയെ

ഇല്ലില്ലേവരികില്ലെന്റെ  കുഞ്ഞാറ്റപൈങ്കിളിയെ  
പാടത്തു കൊത്തിപ്പെറുക്കാൻ വന്നില്ലകിളിയെ  ?
നോവിന്റെ പാട്ടുകളെല്ലാം പാടിത്തീർന്നല്ലോ   
ചുംബന കമ്പനങ്ങൾ കൊണ്ടിട്ടു ചില്ലയിലിരുന്നാടും   
നീയെന്തേ മിണ്ടാത്തതെന്തേ  ചെല്ല ചെറുകിളിയെ

ഞാറ്റുവേലകൾ  കഴിഞ്ഞല്ലോ
പൊൻവെയിലത്തുവിയർപ്പിൻ മുത്തുകൾ 
ഒരുപാട് നിനക്കായി വീണുടയുന്നുണ്ടേ
ചേറിലിറങ്ങി  ചെമ്പാവിൻ  വിത്തെറിഞ്ഞേ
പൊന്നിൻ നെല്കതിർകണ്ടിട്ടു സന്തോഷമായില്ലേടീ  
വന്നു നിറയ്ക്കുക വയറുകൾ ഓണംവന്നല്ലോ കിളിയെ    

ചാന്തും തൊടുകുറിയും തൊട്ടങ്ങു 
ചങ്ങാത്തം കൂടിട്ടു ചേലുവരുത്തി 
ചാരത്തണഞ്ഞു ചുണ്ടിട്ടുരുമ്മിയും 
ചൊല്ലുന്നതെല്ലാം  പാട്ടായി മാറ്റി 
തോൽവാദ്യങ്ങൾ കൊട്ടി  തിമിർത്തു 
ചാഞ്ചാടിചരിഞ്ഞാടിയാടൂ ചെല്ല പൂംപൈങ്കിളിയെ 

ജീ ആർ കവിയൂർ   
20.05.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “