പൂക്കുന്നു മോഹം ...(ഗസൽ )
പൂക്കുന്നു മോഹം ...(ഗസൽ )
താളമേളങ്ങൾ തീർക്കുന്നു നീ ഓർമ്മകൾക്ക്
വന്യ രാഗമായി മാറിഎൻ മൗനമുടക്കുന്നു
മനസ്സിന് ഭിത്തികളിൽ മാറ്റൊലികൊള്ളുന്നു നിൻ
കൊലുസ്സിൻ പദചലനങ്ങൾ ഉണർത്തുന്നു അനുരാഗം
ചന്ദ്രിക തോൽക്കും നിൻ നിലാ പുഞ്ചിരിയെന്നിൽ
ചാരുതയേകുന്നു ഒരു ചിത്രകാരന്റെ മികവേകും
ചുമർചിത്രം പോലെ നടനമാടുന്നു എൻ ഏകാന്ത
രാവുകളിൽ ശ്രുതിയുണർത്തുന്നു ഒരു ഗീതം .....
ആരോഹണയവരോഹണങ്ങളിലൊഴുകുന്നു
രാഗമാലികയായ് സിരകൾക്കു ലഹര്യാനുഭൂതി
ഇനിയെന്ത് എഴുതി പാടുമെന്നറിയാതെ മനം
കാതോർത്തിരുന്നു വീണ്ടും വീണ്ടും ഓമലേ ...
നിൻ ഗന്ധമേറ്റ് മയങ്ങാനായ് കൊതിക്കുന്ന
രാവുകൾക്കു എന്തെ സ്വപ്‍നഭംഗമെന്നറിയില്ല
കൈവിട്ടകന്ന നിദ്രകൾക്കവസാനമായിയതാ
പൂക്കുന്നു ചിന്തകളെന്നിൽ പടരുന്നു മോഹം...!!
ജീ ആർ കവിയൂർ
31 .05 .2020
Comments