നിൻ സ്വപ്‌നങ്ങൾ

നിൻ സ്വപ്‌നങ്ങൾ 

നിനക്കായി മാത്രം തിരഞ്ഞെടുത്തു
ഏഴുനിറമുള്ള സ്വപ്‌നങ്ങൾ
സ്വരമാധുര്യം പകരും സ്വപ്‌നങ്ങൾ
ചിലതു ചിരിനിറഞ്ഞതെങ്കിൽ
ചിലതു ദുഃഖം നിറഞ്ഞതു

സ്വപ്‌നങ്ങൾ പലതും നിന്റെ
മിഴിയഴകിനെ വെല്ലുന്നവയായിരുന്നു
അവ ഞാൻ മോഷ്ടിച്ച് കൊണ്ട് വന്നു
നിനക്കായി മാത്രം സഖി നിനക്കായ്
സ്വരമാധുര്യം പകരും സ്വപ്‌നങ്ങൾ

കൊച്ചു കൊച്ചു വർത്തനങ്ങൾ
കൊച്ചതല്ലെങ്കിലും വലിയ ഓർമ്മകൾ
ഞാൻ മറന്നിട്ടില്ലൊരോ  നിമിഷങ്ങളും
ജന്മജന്മാന്തരങ്ങളുടെ  കാത്തിരിപ്പുകൾ
ഏഴുനിറമുള്ള സ്വപ്‌നങ്ങൾ 
സ്വരമാധുര്യം പകരും സ്വപ്‌നങ്ങൾ

ഏകാന്ത രാവുകളിൽ എന്നെ ഞാൻ
പാകപ്പെടുത്തിയ ഉറക്കമില്ലാതെ
പുലരിയുടെ സുന്ദര നിമിഷങ്ങൾ
കാണാതെ മയക്കങ്ങളിലാണ്ടു
വിരഹാർദ്രമാം മനസ്സിന്നിനെ താലോലിച്ചു
ഏഴുനിറമുള്ള സ്വപ്‌നങ്ങൾ
സ്വരമാധുര്യം പകരും സ്വപ്‌നങ്ങൾ

നീയില്ലെങ്കിലും നിനക്കായി ഞാൻ
തെളിച്ചു  വിളക്കുകൾ രാവുകളിൽ
നിന്റെ നിഷ്‌കളങ്കമായ ഓർമ്മകളെ
ഞാനെൻ  കരവാലയത്തിലൊതുക്കി 
അലങ്കരിച്ചു സ്വപ്‌നങ്ങൾ നിന്നെ കുറിച്ച്
ഏഴുനിറമുള്ള സ്വപ്‌നങ്ങൾ
സ്വരമാധുര്യം പകരും സ്വപ്‌നങ്ങൾ

നിനക്കായി മാത്രം തിരഞ്ഞെടുത്തു
ഏഴുനിറമുള്ള സ്വപനങ്ങൾ
സ്വരമാധുര്യം പകരും സ്വപ്‌നങ്ങൾ

ജീ ആർ കവിയൂർ
15 .05 .2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “