അതിജീവന പാതയിൽ
അതിജീവന പാതയിൽ
അതിജീവന പാതയിലായി നമുക്കിന്നൊന്ന് മുന്നേറാം
മയിലാടും കുയിൽ പാടും മാലോകരെല്ലാം ചേർന്നിടും
മഹാമാരികൾ പേമാരികൾ പ്രളയങ്ങൾ വന്നകന്നീടാം
മനസ്സിന്റെ ധൈര്യം കൈവിടാതെ കൂട്ടരേ ..!!
കുടുബമെന്ന കോവിലിലായി ഇമ്പത്തോടെ കഴിഞ്ഞീടാം
കുറയാതെ നിറയട്ടെ ഉത്സാഹം നമ്മളിലായ്
ഉണ്ടേറെക്കഴിവുകൾ നമ്മളിൽ ഈശ്വരൻ തന്നീട്ടുണ്ട്
അതിജീവന പാതയിലായി നമുക്കിക്കൊന്നു മുന്നേറാം ..!!
മടിയാം മല്ലൻ മർത്യനെയെന്തേ കർമ്മ വിമുഖനായി മാറ്റുന്നു
സട കുടഞ്ഞെഴുന്നേറ്റു മുന്നേറാം നമുക്കിന്നു
സ്നേഹച്ചരടിൽ കോർത്തു
ജീവിതമെന്ന പട്ടം ഉയർന്നങ്ങു പറക്കട്ടെ
അതിജീവന പാതയിലായി നമുക്കിന്നൊന്ന് മുന്നേറാം
നാം നന്നായാൽ നമുടെ വീടും
വീടുകൾ നന്നായ് നമ്മുടെ നാടും
നാടുകൾ നന്നായീട്ടിൽ നമ്മുടെ
രാജ്യമതെത്ര നന്നായി.
ഒരുമിക്കാമിനി ഉൽസാഹിക്കാം
അതിജീവനത്തിൻ തേരതിലേറാം.കൂട്ടരേ
അതിജീവന പാതയിലായി നമുക്കിന്നൊന്ന് മുന്നേറാം
മഹാമാരികൾ പേമാരികൾ പ്രളയം വന്നകന്നീടാം
മയിലാടും കുയിൽ പാടും മാലോകരെല്ലാം ചേർന്നിടും
മനസ്സിന്റെ ധൈര്യം കൈവിടാതെ കൂട്ടരേ ..!!
ജീ ആർ കവിയൂർ
22 -05 -2020
Comments