മാനസ ചോരാ
മാനസ ചോരാ
യമുനതൻ പുളിനത്തിൽ കണ്ടു ഞാൻ നിൻ നിഴലൊന്നു
യാദവകുലമറിയാതെ നവനീതം കവാർന്നൊരു
മായാമോഹനനവന്റെ ലീലകൾ ഒക്കെ സുന്ദരം
മോഹിതനാക്കി എല്ലാ ഗോപികളെയും സ്വപ്നാടനത്തിലാക്കി
ആഴത്തിൽ മുങ്ങി നിവർന്നനേരം ചേലകളൊക്കെ കവർന്നു
അരയാലിൻ കൊമ്പത്തിരുന്നു മുരളികയിൽ മോഹനം പാടി
ഒന്നുമേ അറിയാതെ ഗോവുകളയവിറക്കു നിർത്തി കാതോർത്തു
ഒട്ടെല്ലാ ലീലകൾ കാട്ടി കവർന്നില്ലേ മമ മനവും നീ കണ്ണാ .....
വിശ്വ രൂപംകാട്ടി മോഹിതനാക്കിപാർത്ഥന് സാരഥിയായി
വന്നു നിന്നുനീ അങ്ങ് പണ്ട് കുരുക്ഷേത്രത്തിൽ
പാപപുണ്യങ്ങളുടെ തത്വ കഥകളാൽ ഗീതയോതിയില്ലേ
പലവട്ടം നീ കനവിൽ വന്നെൻ മനസ്സ് കവർന്നില്ലേ കണ്ണാ ...
ജീ ആർ കവിയൂർ
23 -05 -2020
Comments