ഗസൽ മഴ

ഗസൽ മഴ 

കാറ്റിന്റെ  മൂളലും  മണ്ണിന്റെ  മണവുമേറ്റു   
ഗസൽ മഴനനയും ഈറൻ  പൂ നിലാവേ നീ 
അറിയുന്നുവോ എന്റെ ഉള്ളിലിന്റെ ഉള്ളിൽ 
അവൾക്കായി വിരിയും പുഞ്ചിരി പൂ  നിലാവ് ....

മച്ചിന്റെ മുകളിൽ താളം പിടിച്ചു തുള്ളും മഴയെ  
അതു കേട്ട് എൻ ഇടനെഞ്ചിലെ   ഇടക്കയും തുടികൊട്ടി  
അറിയാതെ ഞാനതു മനസ്സിൽ കുറിച്ചിട്ടു വരികളായി 
പുലരി വന്നു വിളിച്ചപ്പോൾ എല്ലാം മറന്നു പോയി .......

എങ്കിലും വെറുതെ വാക്കുകൾ കുറിച്ചെടുക്കാൻ 
വല്ലാതെ നോവുന്നു മറവിയുടെ പിറവിയുമായി 
മല്ലിടുന്ന നിൻ പെയ്യ് തൊഴിഞ്ഞ വിരഹത്തിൻ നോവ് 
മനസ്സിൽ വെറുതെ ഇക്കിളി കൂട്ടുന്ന  ഗസൽ മഴയെ 

ജീ ആർ കവിയൂർ 
26 - 05 -2020

Comments

Cv Thankappan said…
ഹൃദ്യം!
ആശംസകൾ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “