കനവുണർത്തി .
മനസ്സിന് മണിവാതിലിൽ മുട്ടിവിളിച്ചങ്ങു
മിഴികളിൽ നിറച്ചില്ലേ മധുരമുള്ള നോവ്
മൊഴിമുത്തുകളറിയാതെ വിരിഞ്ഞുവല്ലോ
മുത്തമേകാൻ മടിച്ചു മുകിലിനെ അനിലൻ
ആഴങ്ങളിൽ നിറ നോവു നൽകി നീയകന്നില്ലേ
അഴലിന്റെ ഓരത്തു നിന്നറിയാതെ ഓർത്തു
അലിവോലും നൽകിയന്നില്ലേ കിനാക്കളെനിക്കായ്
ആരോരുമറിയാതെ സൂക്ഷിച്ചു ഞാനാ പ്രണയരാഗം
പാടി മുളം തണ്ടു ചുംബനത്തിന് ശ്വാസത്താലേ
പകർന്നു തന്നൊരു നിൻ ഓർമ്മകളെന്നിൽ
പതിവായി വിരിയിച്ചു പനിനീർ പൂവുകൾ
പകൽപോയി രാവുവന്നെൻ കനവുണർത്തി ...
ജീ ആർ കവിയൂർ
18 .05 .2020
Comments
ആശംസകൾ സാർ