ഇനി ഞാൻ ......
ഇനി ഞാൻ ......
എനിക്കുവേണ്ടിയതൊക്കെയും
ആ മിഴിയിൽ പൂക്കുകയും
ചുണ്ടിൽ വിരിയുന്നതും കണ്ടു
ഇനിയുമൊരു മഴയിൽ പുഴയായ്
നിന്നിലേക്കൊഴുകാമിനി
വെയിലെറ്റു തളരുമ്പോഴൊരു
സ്നേഹക്കുടയായ് മാറാം
ഞാനെന്നും നിനക്കായ്
തണലൊരുക്കാമിനിയുള്ള
ജീവിത വീഥിയിൽ....
നിലാവിന്റെ ഒളിയിൽ
ജാലകത്തിലൂടെ എത്തി നോക്കും
രാമുല്ലയുടെ മണമായി പടരാം
കനവിന്റെ ആലസ്യത്തിൽ
മിഴികൂമ്പി കിടക്കുമ്പോൾ
പുലരിയുടെ പുതുവെളിച്ചമായി
ഉണർത്താം ഇനിവരും നാളുകളിൽ
ഒരു ഉന്നു വടിയായി മാറാം സാന്താനങ്ങളിൽ ....
ജീ ആർ കവിയൂർ
26 .05.2020
Comments
ആശംസകൾ സാർ