സ്ത്രീ വേഷം

സ്ത്രീ വേഷം 



ഭൌമി മനോഹരി 
ഭയമാകുന്നു നിന്‍ രൂപ ഭംഗി 
ഭ്രമിച്ചിതു ബ്രമ്മനുമിന്ദ്രനും പിന്നെ 
ഞാനാം ഭീമനോ തേടിപോയില്ലേ 
നിനക്കായി സൌഗന്ധികം
പാലാഴി മഥനത്തിന്‍ മോഹത്തില്‍
രൂപമേറെ കൊതിപൂണ്ട്‌
മൃതംമാകാതെ അമൃത കഥ വേറെയും
ഭൂപാലകരുമേറെ വശികൃതരായി
യുദ്ധം നടത്തിയില്ലേ പിന്നെയിന്നു
ഏറെ കഥകള്‍ കേള്‍ക്കുന്നില്ലേ
നിന്‍ പിന്നാലെ പാഞ്ഞു നിപതിക്കുന്നു
കൊലകൊമ്പന്മാരാംവമ്പന്‍മാരും
കമ്പേല്‍ തുണി ചുറ്റിനിന്നാല്‍ പോലും
പിന്നേറെ പറയണോ ലൈക്കിനായി
പായുന്നു മുഖവും മുഖമില്ലാത്ത പുസ്തക വീരരും

Comments

keraladasanunni said…
ചരിത്രത്തിന്‍റെ ഗതി തിരിച്ചുവിട്ട അനവധി സ്ത്രീകളുണ്ട്, ക്ലിയോപാട്രയെപ്പോലെ. ഇന്നും അത് തുടരുന്നു. നല്ല പ്രമേയം. നല്ല കവിത.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “