അല്പനേരം കണ്ടപ്പോൾ

അല്പനേരം കണ്ടപ്പോൾ 

അല്പനേരം കണ്ടാലും ഹൃദയത്തിൽ പതിയും,
അല്പവാക്കിൽ പോലും സ്നേഹനാദം നിറയും,
അല്പനേരം ചിരിച്ചാൽ നിമിഷങ്ങൾ വിരിയും,
അല്പമെങ്കിലും ജീവിതം ധന്യമാം തീരും.

വന്നുപോകും വഴിയിൽ ചില ബന്ധങ്ങൾ പൂക്കും,
പിരിഞ്ഞുപോയാലും ഓർമ്മകളായ് നിൽക്കും,
കാലമകലുംതോറും മായാതെ തെളിയും,
അല്പനേരം മതി… ഹൃദയം നിറയുവാൻ.

വഴിയരികിൽ കണ്ടുമുട്ടും നിമിഷങ്ങൾ ചിലത്,
വർഷങ്ങളോളം മനസ്സിൽ മായാതെ നിൽക്കും,
ചില മുഖങ്ങൾ ജീവിതം തൊട്ടുണർത്തുമ്പോൾ,
അല്പനേരം പോലും അനശ്വരമാകും.


ജീ ആർ കവിയൂർ 
02 09 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ