അക്ഷരമലരുകളിൽ ശ്രീരാമനാമം
അക്ഷരമലരുകളിൽ ശ്രീരാമനാമം
എഴുതി തുടങ്ങിയ എഴുത്താണി
തുഞ്ചത്തെ അക്ഷരമലരുകൾ പെയ്തിറങ്ങി,
പനയോലകളിലായി രാമം, ശ്രീരാമനാമം
പാടിച്ചത് പൈങ്കിളിയെക്കൊണ്ട്...
ഭാരതപ്പുഴയുടെ ഭാവതീരങ്ങളിൽ,
മണൽപ്പരപ്പിലായി കാറ്റേറ്റുപാടി,
രാമകഥാശ്രവണ പുണ്യമായ് മാറി,
ബാലൻ അയോധ്യ വിട്ട് ആരണ്യം തണ്ണിലേറി
കിഷ്കിന്ധാധിപനോട് സുന്ദരമായി
യുദ്ധം ചെയ്തു മുന്നേറി...
തേനൂറും കഥാശീലുകൾ
പാടിയ നേരം, മനസ്സ്
നിളാതീരത്തെ അനിലന്റെ
തലോടലിൽ മെല്ലെ,
അങ്ങ് ചിത്തസുഖം പകർന്നു നിന്നു...
തുഞ്ചത്തെഴുത്തച്ഛന്റെ പാദസ്പർശം
കൊണ്ട പുണ്യമാമീ മണ്ണിലായി,
ഭക്തിയുടെ പാരവശം തുളുമ്പിയ
ധന്യmമാർന്നകർമ്മമണ്ഡലം...
ആദികാവ്യത്തിന്റെ അന്തസ്സത്ത
പാഴാക്കാതെ പകർന്നു ആചാര്യന്റെ
എഴുത്താണിയിൽ വിരിഞ്ഞ
സുവർണ്ണാക്ഷരങ്ങൾ,
ഇന്നും ഈ മണ്ണിന് ഏറെ
കുളിർ പകരുന്നു...
ജീ ആർ കവിയൂർ
02 09 2026
(തിരുവല്ല, കവിയൂർ)
Comments