മാനസ ചോരാ മധുസൂദനാ
മാനസ ചോരാ മധുസൂദനാ
ഗുരുവായൂരപ്പൻ്റെ തിരുനടയിൽ
മനസ്സിൻ താളുകൾ തുറന്നിടാം
ഭക്തിയുടെ കുളിർമഴ നുകരാൻ
ഇന്നേ എൻ്റെ ഉള്ളം തുടിക്കുന്നു
മാനസ ചോരാ മധുസൂദനാ
മരുവുക മാനമിതിൽ കണ്ണാ
പീലിമുടിയും കയ്യിലെ വെണ്ണയും
കണ്ടാൽ കണ്ണ് കൊതിയേറുന്നു
പാൽപുഞ്ചിരിയിൽ മായാലോകം
അരികിൽ വാ കുഞ്ഞികൃഷ്ണാ
മാനസ ചോരാ മധുസൂദനാ
മരുവുക മാനമിതിൽ കണ്ണാ
അമ്പലനടയിലെ തിരിവെളിച്ചം
ആത്മശാന്തിയുടെ അമൃതാണ്
തുളസിമാലയും ചന്ദനക്കുറിയും
എൻ്റെ മനസ്സിൽ നിറയുന്നു
മാനസ ചോരാ മധുസൂദനാ
മരുവുക മാനമിതിൽ കണ്ണാ
പാലാഴിയിൽ പള്ളികൊള്ളുന്നവൻ
ഭക്തരുടെ പ്രാണന്റെ പ്രാണൻ
കഷ്ടതകൾ മാറ്റും കാർവർണ്ണൻ
തൃപ്പാദത്തിൽ സർവ്വവും സമർപ്പിക്കാം
മാനസ ചോരാ മധുസൂദനാ
മരുവുക മാനമിതിൽ കണ്ണാ
കാലവും കോലവും മാറുന്നേരം
കൈപിടിച്ചു കൂടെ പോരുവാൻ
ഗുരുവായൂരപ്പൻ ഒപ്പം ഉണ്ടെന്നുള്ള
വിശ്വാസം എൻ്റെ വലിയ ബലം
മാനസ ചോരാ മധുസൂദനാ
മരുവുക മാനമിതിൽ കണ്ണാ
അഭയം നീയെൻ്റെ സർവ്വസ്വവും
അരികിൽ വാ എൻ്റെ ഉണ്ണിക്കണ്ണാ
നിൻ തിരുനാമം ജപിച്ചീടുന്നു
എന്നെന്നും നിൻ പാദങ്ങളിൽ ദാസൻ
ജീ ആർ കവിയൂർ
02 09 2026
(തിരുവല്ല, കവിയൂർ)
Comments