കണ്ടാലിനി മിണ്ടുമോ

കണ്ടാലിനി മിണ്ടുമോ 
കണ്ടാലിനി മിണ്ടുമോ 
കണ്ടില്ലെന്നു നടിക്കുമോ 
കാലം എത്ര കഴിഞ്ഞതല്ലേ 
കഴിഞ്ഞതൊക്കെ മറന്നുവോ 

കണ്ടാലിനി മിണ്ടുമോ 
കണ്ടില്ലെന്നു നടിക്കുമോ 
കാലം എത്ര കഴിഞ്ഞതല്ലേ 
കഴിഞ്ഞതൊക്കെ മറന്നുവോ 

കനവുകളൊക്കെ കണ്ടിരുന്നില്ല 
കാഞ്ഞിരത്തിൻ ചുവട്ടിൽ വന്നിരുന്നില്ലേ 
കഥകളൊക്കെ പറഞ്ഞതല്ലേ 
കളിചിരിയൊക്കെ മാഞ്ഞുവല്ലോ 

കണ്ടാലിനി മിണ്ടുമോ 
കഴിഞ്ഞതൊക്കെ മറന്നുവോ 

കാലൊച്ച നിന്റെ കേട്ടില്ല 
കാത്തിരുന്നു വഴിത്താരയിലായി 
കുളിരും വെയിലും വന്നു പോയി 
കദമില്ലാതെ മറ്റൊന്നും ഇല്ലല്ലോ 

കണ്ടാലിനി മിണ്ടുമോ 
കഴിഞ്ഞതൊക്കെ മറന്നുവോ 

കാറ്റിലലയും ഇലകൾ ചോദിച്ചു,
കാണാതായതെന്തേ നീയെന്ന്,
കരളിൽ മായാത്തൊരു നൊമ്പരമായി,
കാൽപ്പാടുകൾ മാത്രം ശേഷിച്ചുപോയി.

കണ്ടാലിനി മിണ്ടുമോ 
കണ്ടില്ലെന്നു നടിക്കുമോ 
കാലം എത്ര കഴിഞ്ഞതല്ലേ 
കഴിഞ്ഞതൊക്കെ മറന്നുവോ 
 

ജീ ആർ കവിയൂർ 
02 09 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ