സാങ്കേതികം മാറുന്ന കവിത
സാങ്കേതികം മാറുന്ന കവിത
മേശപ്പുറത്തിതാ ചെറിയൊരു ലോകം,
നിറഞ്ഞു നിൽപ്പുണ്ട് സ്വപ്നത്തിൻ രൂപം!
കൈയിലെ ക്യാമറ പകർത്തുന്നു ദൃശ്യം,
കണ്ണിനു മുന്നിലുണ്ട് വിസ്മയ നാട്യം.
കീബോർഡിൻ താളത്തിൽ തീർക്കുന്നു ജീവൻ,
കമ്പ്യൂട്ടർ സ്ക്രീനിൽ മിന്നുന്നു ഭാവൻ.
വലിയൊരു ലെൻസും കറുത്ത ജാക്കറ്റും,
കുഞ്ഞൊരു ചലച്ചിത്രകാരന്റെ കൂട്ടും.
ഇരുളിൽ പരക്കുന്നു വിളക്കിന്റെ വെളിച്ചം,
ഇതുതന്നെയല്ലേ കലാകാരൻ മിച്ചം?
ഓർമ്മകൾ ചേർത്തുവച്ചുടുക്കുന്ന വേഷം,
ഓടുന്നു കാലം കാർമേഘ വേഷം.
ചെറിയൊരു രൂപത്തിൽ വലിയൊരു ദൗത്യം,
കരളിൽ നിറയുന്നു സിനിമയിൻ സത്യം.
കൈയടി നേടുന്നു ഈ കുഞ്ഞരങ്ങ്,
കവിതപോൽ മാറുമ്പോൾ ജീവിത രാഗം
രചന: ജി ആർ കവിയൂർ
03 09 2026
( തിരുവല്ല , കവിയൂർ)
Comments