വിളക്കുകളുടെ ശോഭയിൽ
വിളക്കുകളുടെ ശോഭയിൽ
സന്ധ്യക്ക് തെളിയും ചുമർ വിളക്കുകളുടെ ശോഭയിൽ
നിൻ മുഖം തിളങ്ങി, വിളക്കുകളുടെ ശോഭയിൽ,
മറക്കുവാനാകുന്നില്ല, ആ നിഴൽചിത്രങ്ങൾ,
ഇന്നു ഞാനൊന്നു നിന്നു മങ്ങി വിളക്കുകളുടെ ശോഭയിൽ,
വിരഹ മാനസ്സനായി, നോവും ഹൃദയമായി,
ഓർത്തോർത്തു നിന്നു വിതുമ്പി വിളക്കുകളുടെ ശോഭയിൽ.
നിൻ മിഴികളിലെ മൊഴികൾവായിച്ചു
ഏറെ നാളായി വിങ്ങി വിളക്കുകളുടെ ശോഭയിൽ.
കാത്തിരിപ്പിന്റെ നോവ് നെഞ്ചിലാകെ പടരുന്നു,
നീ വന്നുചേരുമെന്ന സന്തോഷത്താൽ നിന്നു കറങ്ങി,
വിളക്കുകളുടെ ശോഭയിൽ.
ജി. ആർ. ന്റെ ഉള്ളിലാകെ നിന്നെ കാണുവാനുള്ള,
അകമഴിഞ്ഞ ആകാംക്ഷയോടെ പതുങ്ങി,
വിളക്കുകളുടെ ശോഭയിൽ.
ജീ ആർ കവിയൂർ
03 09 2026
( തിരുവല്ല, കവിയൂർ)
Comments