സ്മരണയിൽ ഉണരും അനുരാഗം
സ്മരണയിൽ ഉണരും അനുരാഗം
എൻ സ്മരണയിൽ ഉണരും
അല്ലിയാമ്പൽ പൂവുകളെ
അറിയുന്നു അനുരാഗത്തിന്
മാസ്മര കനവുകളൊക്കെ
എൻ സ്മരണയിൽ ഉണരും
അല്ലിയാമ്പൽ പൂവുകളേ
നിലാവിന്റെ തൂവൽ തഴുകും
നിശാഗന്ധി പൂക്കുന്ന രാവിൽ
നിനക്കായ് കാത്തിരുന്നെൻ
മനസ്സിന്റെ വീണ മീട്ടും ഗാനം
എൻ സ്മരണയിൽ ഉണരും
അല്ലിയാമ്പൽ പൂവുകളേ
മറന്നാലും മായാത്തൊരോർമ്മ
നക്ഷത്രങ്ങളായ് തിളങ്ങുന്നുവല്ലോ
അകലെയായ് പോയാലുമെന്നിൽ
അരികിലായ് നീയുണ്ടല്ലോ
എൻ സ്മരണയിൽ ഉണരും
അല്ലിയാമ്പൽ പൂവുകളേ
മൃദുമന്ദഹാസത്തിൻ തേൻതുള്ളി
മിഴികളിൽ വീണ നാളിൽ
അറിയാതെ ഹൃദയം പാടും
അനുരാഗം പൂത്തുവല്ലോ
എൻ സ്മരണയിൽ ഉണരും
അല്ലിയാമ്പൽ പൂവുകളേ
കാലങ്ങൾ മാറിയാലും
കാത്തിരിപ്പായ് നീയുണ്ടാകും
എൻ ഹൃദയത്തിൻ താളത്തിൽ
എന്നെന്നും നീയൊരു ശ്രുതിയായി
ജീ ആർ കവിയൂർ
16 08 2026
( തിരുവല്ല, കവിയൂർ)
Comments