കണ്ണാ നിൻ കൃപ മാത്രം

കണ്ണാ നിൻ കൃപ മാത്രം

ഗുരുവായൂരപ്പാ നിൻ മലരടികളിൽ,  
മനം അർപ്പിക്കുന്നേൻ കണ്ണാ...

കണ്ണന്റെ കാരുണ്യ സാഗരത്തിൽ,  
എന്നെന്നും അലിയട്ടെ മനവുമെന്നും.  
ഗുരുവായൂർ അമ്പല നടയിലെന്നും,  
നാമങ്ങൾ പാടട്ടെ നിൻ ചരണത്തിൽ.  

ഗുരുവായൂരപ്പാ നിൻ മലരടികളിൽ,  
മനം അർപ്പിക്കുന്നേൻ കണ്ണാ...

ഉദ്ധവർ കണ്ടൊരാ ദിവ്യരൂപം,  
ഉള്ളിൽ തെളിയട്ടെ കൃഷ്ണരൂപം.  
ഗോപികമാർതൻ പരമപ്രേമം,  
നൽകേണമേ ദേവ ഗോപാലനേ.  

ഗുരുവായൂരപ്പാ നിൻ മലരടികളിൽ,  
മനം അർപ്പിക്കുന്നേൻ കണ്ണാ...

പാദരേണുക്കളാൽ ധന്യമായി,  
പാരിൽ ലയിക്കും നിൻ ഭക്തിമാധുരി.  
ഗുരുവായൂരപ്പന്റെ ചരണയുഗം,  
എന്നും ശരണമെന്നു തേടുമീ മനം.  

ഗുരുവായൂരപ്പാ നിൻ മലരടികളിൽ,  
മനം അർപ്പിക്കുന്നേൻ കണ്ണാ...

കൃഷ്ണ കൃഷ്ണാ എന്നു വിളിച്ചിടുമ്പോൾ,  
ഉള്ളിലെ ദുഃഖങ്ങൾ മാഞ്ഞുപോവും.  
പുണ്യമലയാള തൻ മണ്ണിൽ വാഴും,  
കണ്ണാ നിൻ കൃപ മാത്രം പരമധാമം ദയാലോ!

ഗുരുവായൂരപ്പാ നിൻ മലരടികളിൽ,  
മനം അർപ്പിക്കുന്നേൻ കണ്ണാ...


ജീ. ആർ. കവിയൂർ
29 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം