ശ്രീ ഹനുമത് ഭജനം
ശ്രീ ഹനുമത് ഭജനം
ആഞ്ജനേയാ, പുഷ്പാഞ്ജലിയുമായി നിൽപ്പു ഞാൻ ആത്മവിശ്വാസം നീയേ തരുന്നു, രാമനാമം ഹൃദയത്തിൽ നിറയെ അനുഗ്രഹമല്ലോ ഈ ജീവിതം രാമനാമപ്രിയനെ.
വായുപുത്രാ, വീരബലശാലി, വേദനയൊഴിക്കും നിൻ നാമാവലി ഭക്തഹൃദയം കാക്കും ബലശാലി,
വിജയം നല്കുന്ന ദയാനിധി നീ
സീതയെ തേടി കടൽ കടന്ന, സങ്കടമൊക്കെയും നീയകറ്റുന്ന, രാമദൂതനായ് നീ വന്നു എന്നും , സത്യവ്രതത്തിന്റെ ദീപം തെളിയിച്ചു.
ഗദയുയർത്തി ദുഷ്ടരെ തോൽപ്പിച്ചു, കരുണയാൽ ഭക്തരെ ചേർത്തെടുത്തു, രാമഭക്തി ലോകം പഠിപ്പിച്ചു, കൃപാമൃതം ഹൃദയം നിറച്ചു.
മനമാലിന്യങ്ങളെ നീക്കി നീ നാഥാ, മംഗളദായക ദേവനാഥാ, രാമചരണത്തിൽ ചേർക്കും നാഥാ, രക്ഷകനായ് വരേണമേ നാഥാ.
ജയ് ഹനുമാനേ, രാമദാസാ, ജയ് ജയ് വീരാ, ഭക്തവത്സലാ, ജയ് കപീശാ, കൃപാസാഗരാ, ജയ് ശ്രീരാമദൂതാ, പാഹി പാഹി
ജീ ആർ കവിയൂർ
30 07 2026
( തിരുവല്ല, കവിയൂർ)
Comments