കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുറും കവിതകൾ ഒരു ചെറു പഠനം 

ജീ ആർ കവിയൂർ 


മനുഷ്യ മനസ്സുകളിൽ ഉള്ള വൈകാര്യമാർന്ന കാര്യങ്ങളെ കുറഞ്ഞ വാചകത്താൽ  അനുവാചകനെ ഒരു ആഹാ നിമിഷം സൃഷ്ടിക്കുവാൻ ഉതകുന്ന ഒരു എഴുത്തു രീതി 

പലരും പലരീതികൾ അനുവർത്തിച്ചു പോരുന്നു , പ്രാചീന കാലം മുതൽക്കേ ഇവകൾ എഴുതിയിരുന്നു ചിലർ അതിനെ നുറുങ്ങു കവിതകൾ , ഒറ്റവരി കവിതകൾ , മൂന്നു വരി കവിതകൾ നാല് വരി കവിതകൾ എന്ന് പറയും 

നമ്മുടെ മണ്മറഞ്ഞു പോയ കവികൾ എഴുതിയവ 


കവിളൊട്ടിയ കടവ്-

എല്ലുന്തിയ ചുവന്ന

അമ്പലപ്പടി ചൂണ്ടുന്ന പാത

  -മഹാ കവി പി.കുഞ്ഞിരാമന്‍നായര്‍


യൂസഫലി കേച്ചേരിയുടെ കുറുങ്കവിതകൾ 


ഗുണ്ടകള്‍ ഉണ്ടാകുന്നത്

കള്ളനും പോലീസും ഒത്തുകളിക്കയാല്‍

 ഗുണ്ടയെ വെച്ചു പൂജിപ്പൂ ലോകം

......................................................

കവിയുടെ ധര്‍മ്മം

വാടിയില്‍ പൂകൊഴിഞ്ഞപ്പോള്‍ മഹാകവി

പാടി, പുഴുവതു തിന്നുതീര്‍ത്തു

...................................................

പക്ഷവാദം

വാമപക്ഷം സര്‍ക്കാരുണ്ടാക്കിയാല്‍ നന്ദി

ഗ്രാമത്തിന്‍ രക്തവും പച്ചവെള്ളം

........................................................

ഇറക്കം

ഏറ്റമിറക്കവുമുള്ള മണ്ണില്‍ വില-

ക്കേറ്റത്തിനല്പവുമില്ലിറക്കം

-----------------------------------------------

കുറും കവിതകളിൽ ഹൈക്കു കവിതകൾ 

ഹൈക്കു ഒരു ജാപ്പനീസ് കാവ്യരൂപമാണ്

17 മാത്രകൾ (ജപ്പാനീസ് ഭാഷയിൽ ഓൻജി ,

ഉള്ളതും 5,7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന

 3 പദസമുച്ചയങ്ങൾ (വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ 

[1][2] [3]. നേരത്തെ ഹോക്കു എന്നറിയപ്പെട്ടിരുന്ന ചെറുകവിതകൾക്ക് മസാവോക ഷികി (Masaoka Shiki) ആണ് 19-ആം നൂറ്റാണ്ടിനെ അവസാനം ഹൈകു എന്ന പേർ നൽകിയത്. ഹൈക്കുവിൽ പൊതുവേ കിഗോ (Kigo ) എന്നറിയപ്പെടുന്നതും ഋതുവിനെ കുറിക്കുന്നതുമായ പദമോ പദസമുച്ചയങ്ങളോ കാണാം. കിരേജി Kireji ( lit. "cutting word") എന്ന് വിളിക്കപ്പെടുന്ന പ്രധാന വാക്ക് അല്ലെങ്കിൽ പദസമുച്ചയവും ഹൈക്കുവിൽ ഉണ്ടാവും.


ഏറ്റവും അറിയപ്പെടുന്ന ജാപ്പനീസ് ഹൈക്കു, മത്സുവോ ബാഷോയുടെ


പുതുമകളെ പൂർണമനസോടെ സ്വീകരിക്കുന്ന മലയാളഭാഷ ഹൈക്കു എന്ന മൂന്നുവരി കവിതാ സമ്പ്രദായത്തെയും നെഞ്ചേറ്റിയിട്ടുണ്ട്. ബ്ലോഗിലും ഫേസ് ബുക്കിലും മലയാളത്തിലുള്ള ഹൈക്കു കവിതകൾ പ്രചാരത്തിലുണ്ട്. നിരവധി ഹൈക്കു ഗ്രൂപ്പുകൾ ഫേസ് ബുക്കിലൂടെ മലയാളത്തിൽ ഹൈക്കു രചന നടത്താൻ പ്രോത്സാഹനം നൽകുന്നുണ്ട്. അതിന്റെ ഭാഗം ആകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് അവരുടെ ഒരു സമ്മേളനം ഒരിക്കൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്നു അതിന്റെ ഭാഗമാവാനുള്ള ഭാഗ്യം ഈ ഉള്ളവനും ലഭിച്ചിട്ടുണ്ട് .


മലയാളത്തിൽ അതിനു നിയമാവലികൾ ആധികാരികമായി ഇല്ല എങ്കിലും രാമകൃഷ്ണൻ കുമാരനെല്ലൂർ കാരനായ സർ എന്റെ ഫേസ് ബുക്കിൽ ഉള്ള ഗ്രൂപ്പ് ആയ ധ്യാനനിമഗ്നം  ഹൈക്കുവിൽ ചര്‍ച്ചക്ക് ആയി ചില കാര്യങ്ങൾ പറഞ്ഞു തരിക ഉണ്ടായി 

1. 3 വരികള്‍

2. 1 വരി കഴിഞ്ഞോ 2 വരികഴിഞ്ഞോ നിര്‍ത്തല്‍(pause)

3.  5_7_5 അക്ഷരക്രമം സാദ്ധ്യമാവുമെങ്കില്‍

4. പ്രകൃതി ബിംബം ഉണ്ടായിരിക്കല്‍

5. വര്‍ത്തമാനകാലത്തില്‍ എഴുതല്‍

6. കാവ്യ ബിംബത്തിനു മങ്ങലുണ്ടാക്കുന്ന ആകര്‍ഷകപദം,പ്രാസം വേണ്ട

7. അമിത വര്‍ണന,അലങ്കാരഭാഷ  ഉചിതമല്ല

8. ഭാവനയല്ല,അനുഭവത്തിലൂന്നിയ ആഖ്യാനം

9. ലാളിത്യം,സ്വാഭാവികത

10. ഒരു പദപ്രശ്നമല്ല ഹൈകു

നമ്മള്‍ ഒരു സാമാന്യരീതി ഉരുത്തിരിച്ചെടുക്കേണ്ടതുണ്ട്,

മലയാളത്തിൽ ഈ ഹൈക്കു എഴുതുന്നത് അൽപ്പം ദുഷ്‌കരമാണ് 

കുമാര നെല്ലൂർ സാറിന്റെ ചില ഹൈക്കു കവിതകൾ ചുവടെ ചേർക്കുന്നു 


ചുരമിറങ്ങി

താഴ് വരയിലേയ്ക്ക്

ഒരു പാട്ട്

--------------------------

ആദ്യ മഴത്തുള്ളി-

ജലാശയത്തിലെ പൂവിതള്‍ 

പതുക്കെ മറയുന്നു

--------------------------------

മരണവീട്ടില്‍

ഒച്ചിഴയുന്നു-

എല്ലാം പതുക്കെ

----------------------------

മുണ്ഡനം ചെയ്ത ശിരസ്സില്‍

തെറിക്കും മഴത്തുള്ളികള്‍-

താഴ്ത്തിക്കെട്ടിയിരിക്കുന്നു പതാക

-------------------------------------------------------

മൂന്നു വരികളിൽ ആദ്യത്തെ രണ്ടു വരികളിൽ ഒരു കാര്യം പറഞ്ഞു നിർത്തിയിട്ട്  മൂന്നാമത്തെ വരി ആദ്യം പറഞ്ഞ വാക്കുകളുമായി വിദൂര സാദൃശ്യം ഉള്ളവ ആവണം എന്നും ഹൈക്കു നിയമങ്ങളിൽ പറയുന്നു 

എന്നാൽ ഇവകൾ എഴുതാൻ ഞാനും ശമിച്ചു ചിലതു ഇവിടെ ചേർക്കുന്നു 

ചിറ്റൊളക്കടവ്  

കൈത മറവില്‍ 

ഉണ്ടക്കണ്ണുകള്‍

--------------------------------

അമ്പിളി നിലാവിന്‍ ചോട്ടില്‍ 

രാവിന്‍ ആശ്വാസം 

രുചിയുടെ തട്ട് ദോശ

---------------------------------------


ശിശിരകാലാകാശത്ത്‌

നക്ഷത്ര കുഞ്ഞുങ്ങളുറങ്ങി

കമ്പിളി മേഘങ്ങളാല്‍

------------------------------------------------


നാണത്താല്‍ പതിച്ചു 

ഹിമകണങ്ങള്‍ 

വിടര്‍ന്നു താമരമുകുളങ്ങള്‍

---------------------------------------------


ഇതളുകളില്‍  തൊട്ടുരുമും

വണ്ടിനറിയുമോ

 പൂവിന്‍ നോവ്‌ ..!!

-------------------------------------

മണ്ണില്‍ വിരലുകളാല്‍ 

തീര്‍ക്കും ജീവന കവിത 

കാറ്റിനു സുഗന്ധം ..!!

-----------------------------------

ഇത്ര കേഴ്നതിന്‍ നോവോ 

ആകാശത്തിന്‍ തോരാ കണ്ണുനീര്‍ 

വേഴാമ്പല്‍ മൗനം ..!!

-----------------------------------------

ഇളവേല്‍ക്കുമി ജീവിതം 

യാത്രകള്‍ക്ക് ഒരുങ്ങുന്നു 

സ്വച്ചം സുന്ദരം ..!!

--------------------------------------

കടലിന്റെ നോവറിഞ്ഞു 

കരയുടെ മൗനമുടച്ചു 

മീട്ടുന്നുണ്ടായിരുന്നു കാറ്റ്...!!

---------------------------------------------

കടലിന്റെ പ്രണയ സംഗീതം 

കരയില്‍ കാത്തിരിപ്പ് .

വിരഹ നോവ്‌ ..!!

----------------------------

രാമഴ തീര്‍ക്കും 

സംഗീത കുളിര്‍ .

ഉറങ്ങാതെ പാതിരാകിളി ..!!

--------------------------------------------

പ്രണയ മഴ തോര്‍ന്നു 

തീരത്ത് ആരും കാണാതെ 

കടലാസുവഞ്ചി ..!!

------------------------------------

മഴയേറ്റു തളരാതെ 

കെട്ടി പുണര്‍ന്നു 

തളിര്‍ വള്ളി..!!

--------------------------------

പടിയിറങ്ങി വരുന്നുണ്ട് 

കുളിര്‍കാറ്റിലായ് 

ബൗദ്ധ  മൗനം ..!!

--------------------------------


പിന്നെ ചിലർ എഴുതിയ ഹൈക്കു എന്നെ ആകർഷിച്ചവ 


സൂര്യാംശു,

പുണരാൻ കൊതി പൂണ്ട്-

മഞ്ഞണിഞ്ഞ വയലേലകൾ.

- അനുജ അനിൽ കുമാർ 

-----------------------------------------

ഇനിയും

കാണാതെ മറഞ്ഞു 

പതിനാലിലെ സൂര്യന്‍

- വാഴൂർ അനിൽ കുമാർ 

----------------------------------------

കാറ്റ് വീശുന്നുണ്ട്;

ജീവിതംസുഖമെന്ന്

പാവമൊരില!

- നിശാ നാരായണൻ 

---------------------------------

തുളസിതറ

കാറ്റിലുലയും തിരിനാളം.

ഒരു ചെറു കുളിർകാറ്റ്!

- ഹമീദ് മസൂദ് 

--------------------------------

ആര്‍ദ്ര നിലാവ് 

വെറ്റില ച്ചെല്ലവുമായി 

ഒരു സുമംഗലി.

- ഗീതാ ദേവി പ്രഹ്ളാദ് 

------------------------------------

മഞ്ഞുകാലം -

എവിടെ മറന്നുവച്ചു നീ

പകലോന്റെ പൊട്ട്

സഞ്ജയ് ബാലകുഷ്ണൻ -കെ 

-------------------------------------------

1 .അക്ഷരതെറ്റ്,

മായ്ച്ചുകളയാത്ത ബാല്യം.

ഉണങ്ങിയ മഷിത്തണ്ട്...

2 .പുസ്തകത്താള്,

മറവിയുടെ പേറ്റുനോവ്.

മയില്‍പ്പീലിത്തുണ്ട്...

- റഫീഖ് ആറളം 

------------------------------

എന്നാൽ ഞാൻ ആ ശ്രമം ഉപേക്ഷിച്ചു  ഈ 5 -7 -5  എനിക്ക് വലിയ ക്ലേശം പോലെ തോന്നുന്നു നമ്മുടെ ഭാഷയുടെ വാക്കുകൾ ചുരുക്കി പറയാൻ ഉള്ള ശബ്ദ കോശം ഇല്ല അതായത് vocabilay  ഇല്ല ഞാൻ എന്റെ ആയ ഒരു രീതി ഉണ്ടാക്കി എഴുതുന്നു അതിനെ ഞാൻ കുറും കവിതൾ എന്ന ശീർഷണത്തിൽ എഴുതി പോന്നു , എന്റെ ബ്ലോഗിൽ ഏകദേശം 8000 ത്തിനു മേൽ 3 വരി കവിതകൾ എഴുതി , ചുരുക്കി പറയുകിൽ വായനകാരനു  ഒരു ആഹാ നിമിഷം നൽകുക എന്ന് മാത്രം . ആവർത്തനം 3 വരികളിൽ വരാതെ 300 വരിയിൽ പറയേണ്ടത് 3 വരികളിൽ ഒതുക്കുക . ഇത് വായിക്കുമ്പോൾ നമുക്ക് മനസ്സിൽ ഒരു ചിത്രം വാക്കുകൾ കൊണ്ട് വരച്ചത് പോലെ തോന്നണം , അത്രയേ ഉള്ളു .


ഉദാഹരണം എന്റെ മുത്തച്ഛൻ പറയാനുള്ളത് ഞാൻ ഈ തരുണത്തിൽ ഓർത്ത് പോകുന്നു 

''മണ്ണാലെ ചത്തു പെണ്ണാലേ ചത്തു '' 


ചോദിക്കുമ്പോൾ പറയും മണ്ണാലെ ചത്തത് മഹാഭാരതവും പെണ്ണാലെ ചത്തു രാമായണം എന്ന് 


കണ്ടില്ലേ ഒറ്റ വരികളിൽ പറഞ്ഞു പോകുന്നത് 

ഇനി ഒറ്റവരി , ഇരട്ട വരി കവിതകൾ  നോക്കാം കുഞ്ഞുണ്ണി മാഷിന്റെ വരികളിലൂടെ ഒന്ന് നോക്കുകിൽ 


ആഗ്രഹമില്ലഭിപ്രായവുമില്ലെങ്കിലോ

ജീവിതം ശാന്തം പൂർണ്ണം


ആരാ? എവിടുന്നാ? ന്താവന്നേ? ഞാൻ എന്നോട് തന്നെ നൂറാവര്ത്തി് ചോദിച്ച ചോദ്യം .ഇതുവരേയും ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യം.


അലസന്നില്ലയുന്നതി (അലസ്സനായ ഒരുവനു ഉന്നതി പ്രാപിക്കാൻ സാധ്യമല്ല)

അറിവെത്ര രസമത്ര


ഇങ്കു ലാബിലും , സിന്ത ബാദിലും ഇന്ത്യ തോട്ടിലും


ഉടുത്തമുണ്ടഴിച്ചിട്ടു പുതച്ചങ്ങു കിടക്കുമ്പോൾ


മരിച്ചങ്ങു കിടക്കുമ്പോഴുള്ളൊരു സുഖമുണ്ടിടാം


ഉണരേണ്ട നേരം കുറിച്ചുകൊണ്ടുറങ്ങണം


ഉണര്ന്നി രിക്കുമ്പോളുദാസീനമായി-

ട്ടൊരു നിമിഷവും കളയരുതൊരാളും


ഉയരാൻ ഉയിരുപോര ഉശിരുവേണം


എനിക്കെന്നൊടുള്ള കമ്പം ഏറിയേറി വരികയാണീ വയസ്സുകാലത്ത്


എനിക്ക് ഞാൻ നന്നാവണമെന്നില്ല

എനിക്ക് നന്നാവണമെന്നേയുള്ളൂ


എനിക്കു തന്നെ കിട്ടുന്നു ഞാനയക്കുന്നതൊക്കെയും

ആരിൽ നിന്നെന്നേ നോക്കൂ വിഡ്ഢിശ്ശിപായിയീശ്വരൻ


എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്..അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.

എഴുതാൻ പഠിക്കാനെഴുതിപ്പഠിക്കണം


എഴുതാൻ വേണ്ടി വായിക്കരുത്,വായിക്കാൻ വേണ്ടി എഴുതരുത്


എഴുത്ത് പോലെ മഹത്താണ് വായനയും രണ്ടും സര്ഗാേത്മകമാണ്


ഒരു കാമം സാധിക്കാനുണ്ടെനിക്ക്, കാമമുണ്ടാകരുതെന്ന കാമം


ഒന്നുകിലെല്ലാം സത്യം

അല്ലേല്ലാം മിഥ്യ.


ഒരുമയുണ്ടെങ്കിൽ ഉലക്കേലും കിടക്കാല്ലോ

ഒരുമയില്ല്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോ


ഒറ്റ്യ്ക്ക് നില്ക്കു ന്ന കുന്നിന്റെ സൗന്ദര്യം പത്തിരട്ടിയാം

ഒറ്റയ്ക്ക് നില്ക്കു ന്ന പെണ്ണിന്റെ സൗന്ദര്യം നൂറിരട്ടിയാം


ഓര്ക്കേകണ്ടത് മറക്കരുത്

മറക്കേണ്ടത് ഓര്ക്കുരുത്


മണ്ണിനു മല , പെണ്ണിനു മുല


മഴു കൊണ്ടുണ്ടായുള്ളോരു നാടിത്


മഴു കൊണ്ടില്ലാതാവുന്നു



കട്ടിലുകണ്ട് പനിക്കുന്നോരെ

പട്ടിണിയിട്ടു കിടത്തീടേണം


ഇങ്ങിനെയും എഴുതാം നോക്കുക 


ചെരുപ്പ് (കവിത)

-----------------------------

കൂടെ നടന്ന്

എത്ര പാദസേവ

ചെയ്താലും

ഒടുവിൽ

പടിക്കു പുറത്താണു സ്ഥാനം

എന്ന തിരിച്ചറിവിന്റെ പേരാണ്

ചെരുപ്പ്.

ഫക്രുദ്ധീൻ അലി പല്ലാർ.

ഇതാ കുറുങ്കവിതകൾ എഴുതുന്നതിൽ പ്രസിദ്ധനായ എന്റെ ഒരു മുഖ പുസ്തക സുഹൃത്തായ ശിവപ്രസാദ് പാലോട് എഴുതിയ രണ്ടു കവിതകൾ 

വില്‍പ്പത്രം 

പെട്ടെന്നൊരു ദിവസം 
ഒരു കവിത പകുതിയില്‍ 
എഴുതി നിര്‍ത്തി 

ഞാന്‍ മരിച്ചു പോയാല്‍
എന്റെ മനസ്സിലുള്ള
കാക്കത്തൊള്ളായിരം
കവിതകളൊക്കെ
പിന്നെ
നീ എഴുതണം

വീടുകള്‍ 

പണ്ടൊക്കെ 
ആളുകള്‍ക്ക് പേടിയായിരുന്നു 
ജയില്‍ ,
ഇപ്പോളിതാ
കൂറ്റന്‍ മതിലും
കുപ്പിചില്ലും,
കാവല്‍ക്കാരനും ,
ആളപ്പുറം കാണാത്ത
ഗെയിറ്റും
കെട്ടിയുണ്ടാക്കി
ആളുകള്‍ അതിന്നുള്ളില്‍
ചടഞ്ഞു കൂടുന്നു .
ആരെയൊക്കെയോ പേടിച്ച്...

അങ്ങിനെ രത്ന ചുരുക്കത്തിൽ പറഞ്ഞാൽ വായിക്കുന്നവന് സുഖം നൽകണം കുറും കവിതകളിലൂടെ '


എന്ന് സസ്നേഹം 

ജീ ആർ കവിയൂർ 

14 .05 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “