അനുഭൂതി മനസ്സുകളിൽ

അനുഭൂതി  മനസ്സുകളിൽ


അനുഭൂതി മനസ്സുകളിൽ

ഋതുവർണ്ണരാജികൾ മെല്ലെ 
വിരിയും  രാഗമാലികകളിൽ 
സ്വരരാഗങ്ങൾ അംഗൂലിയങ്ങളാൽ  
മയൂര നൃത്തമാടും വിപഞ്ചികയിൽ 

അധരങ്ങൾ ശലഭം കണക്കെ 
ചിറകടിച്ചു മുല്ല മലരിന്നു ചുറ്റും
ആലാപന മധുരിമ കർണ്ണങ്ങളിൽ 
അമൃതവർഷിണി പോൽ മുഴങ്ങി 

അറിയാതെ ഉണർന്നൂ അനുരാഗം 
പ്രണയവർഷം തുടർന്നു പൊഴിഞ്ഞു
അക്ഷരമഴയായ് വാക്കുകൾ തിളങ്ങി
ഗാനം അനുഭൂതി പകർന്നു മനസ്സുകളിൽ

ജീ ആർ കവിയൂർ
20 06 2024






Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “