മായാതെ നിൽക്കട്ടെ
മായാതെ നിൽക്കട്ടെ
മധുരോധ ബിന്ദു
മൃദുമേനി തഴുകിയ
മറക്കാനാവാത്ത
മഞ്ജുള നിമിഷങ്ങളെ
മോഹനമതു സുന്ദരം
മൊഴികളിൽ വിരിയും
മദന രസം പകരും രാഗ
മന്ദാരം മണക്കും സുഖശയ്യകളിൽ
മാറോടു ചേർത്തണയ്ക്കും
മംഗളമാമനുഭൂതിയിൽ
മിഴികൾ തൻ ചാരുത
മായാതെ നിൽക്കട്ടെയെന്നും
ജീ ആർ കവിയൂർ
11 06 2024
Comments