ശ്രീയെഴും വല്ലഭനേ തുണ

തിരുവല്ലയിൽ വാഴും 
ശ്രീവല്ലഭനാകും ഭഗവാനേ 
ശ്രീലകത്ത് വാഴും വിഷ്ണോ
തിരുവുള്ള കേടുവരുത്താതെ കാക്കണേ

തുകലശ്ശേരിയിലെ അസുരനെ 
തിരുക്കരത്താല്‍ നിഗ്രഹിച്ചവനേ 
തിരുവല്ലയിലെ ഈശ്വരനെ 
തവപാദം കുമ്പിടുന്നേൻ

ശങ്കൃോത്തുള്ള അമ്മയുടെ 
ശങ്കയകറ്റിയോനെ 
പാഞ്ചജന്യധാരീ ഭഗവാനെ 
പാവമെല്ലാം അകറ്റണേ

കഥകളി പ്രിയനേ കഥകൾക്കും 
കഥയായി വാഴുവോനേ
കൺമഷദായകനെ കൃഷ്ണാ 
ശ്രീയെഴും വല്ലഭനേ തുണ 

ജീ ആർ കവിയൂർ 
06 06 2024


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “