നിൻ ഗന്ധം
ഹൃദയ വനിയിലെ രക്തപുഷ്പമേ
നിൻ മിടിപ്പുകൾ അറിയുന്നു ഞാൻ
നിന്നിൽ പെയ്യ്തിറങ്ങും
പ്രണയ പുഷ്പം ഞാൻ കാണുന്നു
ദലങ്ങളുടെ തിളക്കം
എന്നിൽ മോഹം ഉണർത്തുന്നു
നിൻ ഉണർവിനായി
കാത്തിരിക്കുന്നു യുഗങ്ങളായി
ഏകാന്തതയിൽ നിൻ ഗന്ധം
എന്നിൽ നിറയുന്നു ലഹരി
വരിക എന്നിൽ അലിഞ്ഞു ചേരുക
നിൻ ചൊടികളിൽ വിരിയും
മൊഴികളിൽ കവിത വായിച്ചറിയുന്നു
ജീ ആർ കവിയൂർ
04 06 2024
Comments