ഗാനം അനുരാഗം

ഗാനം അനുരാഗം

നീ പാടും പാട്ടിലേതോ 
അനുരാഗം പൂക്കുന്നു
കാലങ്ങൾ തൻ വീഥിയിൽ
സുഖ ദുഃഖ സംമോഹനങ്ങളിൽ
ആശ്വാസം പകരുന്നു വല്ലോ

 ഓർമ്മകളുണർത്തുന്നു 
ഓളങ്ങൾ തീർക്കുന്നു 
ഓരോവാക്കിലുമീണത്തലും
ഒഴിയാത്ത ഉണർവേകുന്നു
ഒരിക്കലും മറക്കാത്ത ഗാനം

ഋതുക്കൾ വന്നകലുമ്പോഴും
ഹൃത്തിൽ നിറയുന്നു നിൻ
ഗാനത്തിൻ വീചികളാൽ
തീർക്കും ആനന്ദ നിർവൃതിയിൽ 
അലിയുന്നു ഞാനെന്നും

ജീ ആർ കവിയൂർ
28 06 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “