ഒന്ന് വിശ്രമിക്കൂ (ഗാനം)
ഒന്ന് വിശ്രമിക്കൂ (ഗാനം)
ഇന്നലെ രാവിലെ വന്നു
ഇറയത്തുനിന്ന് എൻ
ജാലക വാതിലിൽ മുട്ടി വിളിച്ചു
നീ എന്നോട് സ്വകാര്യം പറഞ്ഞു
സ്വപ്നമാണെന്ന് കരുതി വീണ്ടും
തിരിഞ്ഞും മറിഞ്ഞും കിടന്നു
തരളിതമാം നിന്നോർമ്മകൾ
മെല്ലെ പകൽ വെട്ടമായി ഉണർത്തി
മിഥുനമഴയേ നീ വന്നു കർക്കിടകത്തിൻ
കാർക്കശ്യം കാട്ടല്ലേ എന്ന് നിന്നോട്
പറഞ്ഞാൽ പിണങ്ങല്ലേ നീ
കാത്തിരുന്നു വന്നതല്ലേ ഒന്നും വിശ്രമിക്കൂ
ജി ആർ കവിയൂർ
15 06 2024
Comments