വിഷ്ണോ
വിഷ്ണോ
പാടുക മനമേ പാടുക നീ
പാടുക നീ സുഖ മാർഗ്ഗം
പാലാഴിയിൽ വാഴും
പത്മദളശോഭിതൻ്റെ
പരമ പവിത്രമാം നാമം
പരകോടി ഭക്ത്ർ തൻ
കണ്ഠങ്ങളാൽ പൂജിതനെ
പാപങ്ങളെല്ലാമകറ്റി ഞങ്ങളെ
പരിപാലിക്കുക നിത്യം വിഷ്ണോ
പണ്ട് പാലാഴിയിൽ അമൃതകുംഭത്തിനായി
ദേവാസുരൻമാർ തമ്മിൽ തർക്കിച്ചാ നേരം
പരിഹാരമാർഗ്ഗം മോഹിനി രൂപം പൂണ്ട് പാരിതീനെ പരിപാലിച്ചവനെ വിഷ്ണോ
പാപങ്ങളെറൂമീ കലികാലത്തിങ്കൽ വന്നു
യഥാവിധി ചെയ്യുക നീ ശുഭ മാർഗ്ഗം
നിൻ പത്ത് അവതാരങ്ങളും പാടി
ഭജിപ്പാൻ ശേഷിയും ശേമുഷിയും
നൽകി അനുഗ്രഹിക്ക ഭഗവാനെ വിഷ്ണോ
ജീ ആർ കവിയൂർ
21 06 2024
Comments