നീർമിഴിയോടായ്
നീർമിഴിയോടായ്
നീർമിഴിത്തുമ്പിൽ
നീരാടാനെത്തിയ
നോമ്പരങ്ങളേ
നീ വരുംവീഥികളിൽ
കണ്ടില്ലയോ
എൻമാനസചോരനെ
മണിവീണമീട്ടും-
നുരാഗഗായകനെ
ആനന്ദാശ്രുതീർക്കാനിനിയെന്നു വരുമാ കോമളൻ
എന്തെങ്കിലും പറഞ്ഞുവോ
നിന്നോടായി കണ്ണുനീർമണിയേ!
നീ വരുമ്പോളേന്തെ നിനക്ക്
ലവണരസം മധുരിക്കാത്തതെന്തേ
സുഖദുഖവാഹിനിയാത്മസഖീ!
ഇനിയെന്ന് നീ വരുമൊരു വസന്തംതീർക്കാൻ സന്തോഷത്തിന് അനുഭൂതി
പകരാനായ് അവനോടൊപ്പം
വരുമെന്നോർത്ത് കാത്തിരിപ്പു
ഋതുക്കളുടെ കൂട്ടുകാരീ വർഷണീ
കാത്തു-
കാത്തിരിപ്പുമനസ്സിൻജാലകവാതിലിന്നരികിലായോമലേ!
ജീ ആർ കവിയൂർ
29 06 2024
Comments