കവിയായി മാറുന്നു
ഓർമ്മകൾ ചുണ്ടിൽ
ഈണമായി മാറുമ്പോൾ
ഓർത്തോർത്ത് എഴുതുവാൻ
ഓമലേ എന്ത് സുഖമെന്നോ
ഒഴുകിവരും നാദത്തിൻ ധ്വനികളിൽ
നീന്നോമന മുഖം തെളിയുന്നു
നിൻ മിഴിയിലെ നീലസാഗരത്തിര
എന്നിൽ മൊഴിമലരക്ഷരങ്ങളായി പൂക്കുന്നു
നിന്ന് അധരങ്ങളിൽ വിരിയും
മുല്ല മലർ സുഗന്ധം എന്നിൽ
അനുരാഗ വസന്തം തീർക്കുന്നു
ഞാനൊരു കവിയായി മാറുന്നു
ജി ആർ കവിയൂർ
12 06 2024
Comments