കാനഡ രാഗത്തിൽ ....

കാനഡ രാഗത്തിൽ 
കണ്ണാ നിന്നെ പാടി പാടി 
വിളിക്കുമ്പോഴായ് കണ്ണേ
വന്നു നീ വന്നു മുന്നിൽ 
ലീലകളാടുമോ എൻ 
മണിവർണ്ണനെ കണ്ണാ കണ്ണാ.....

യമുനാതീരത്ത് പണ്ട് 
യദുകുല സ്ത്രീകൾ തൻ 
ചേലയുമായി കടമ്പിലേറി 
കൈകൊട്ടിയാർത്തു ചിരിച്ചവനെ 
കാർവർണ്ണനെ 
കുസൃതിയാർന്നവനെ 
കണ്ണാ കണ്ണാ കണ്ണാ ......

കാളിയൻ തൻ ഫണത്തിലേറി 
നർത്തനമാടിയവനെ 
കായാമ്പു വർണ്ണാ കണ്ണാ  
കരുണയുള്ളവനെ 
കാത്തുകൊള്ളണേ 
കണ്ണാ കണ്ണാ കണ്ണാ 

കംസ നിഷുധനാ കണ്ണാ
കാലിയെ മെയിപ്പവനെ 
കാലിലമ്പേറ്റ കണ്ണാ 
കായത്തോടെ സ്വർലോകം 
പൂകിയവനേ വിഷ്ണോ...

കാനഡ രാഗത്തിൽ 
കണ്ണാ നിന്നെ പാടി പാടി 
വിളിക്കുമ്പോഴായ് കണ്ണേ
വന്നു നീ വന്നു മുന്നിൽ 
ലീലകളാടുമോ എൻ 
മണിവർണ്ണനെ കണ്ണാ കണ്ണാ.....

ജീ ആർ കവിയൂർ
13 06 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “