പ്രാർത്ഥന ഗീതം

പ്രാർത്ഥന ഗീതം

നാളെയെന്ന പ്രതീക്ഷകളെ
നിരന്തരം നയിക്കുക 
നലമെഴും പ്രഭാതത്തിൻ
നയന സുന്ദരമാം 
പൊൻകിരണങ്ങളേ ...

സത്യമെന്ന ദീപത്തിൻ 
പിന്നാലെ ചുവടു വച്ചു 
ധർമ്മമെന്ന സമരായുധവുമായ്
ചുവടിവെക്കുക നീതിബോധത്താൽ 
അറിഞ്ഞു മുന്നേറുക 
ജീവിതവിജയത്തിലേക്ക് 

വർണ്ണ വർഗ്ഗഭീതികളെയകറ്റുക 
മാതൃരാജ്യത്തെ അമ്മയായി കരുതി 
നെഞ്ചോടു ചേർത്ത് ഓമനിക്കുക 
ലോകശിഖയിൽ ത്രിവർണ്ണ പതാക 
പാറിപ്പറപ്പിച്ച് ഉന്നതിയിലേക്കെറുക 

വന്ദേ മാതരം 
വന്ദേ മാതരം 
വന്ദേ മാതരം 

ജീ ആർ കവിയൂർ
21 06 2024 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “