അനുഭൂതി
അനുഭൂതി
മധുര സ്വപ്നങ്ങൾ തൻ
മണിമുറ്റത്തുനിന്നൊന്ന്
മതിമറന്നങ്ങ് നിന്ന നേരം
മറക്കാനാവാത്തൊരു
പോയി പോയ നാളുകൾ
മനസ്സിൽ മെല്ലെ തെളിഞ്ഞു വന്നു
മഴവില്ലിൻ ചാരുതയും
മയിൽ പേടയുടെ ആട്ടവും
മയക്കും കുയിൽ പാട്ടും
മന്ദമായി ഒഴുകും അരുവിയും
മൗനമായി ആനന്ദം പകരുമ്പോൾ
മാറോട് ചേർത്തണച്ച്
മുത്തങ്ങൾ നൽകിയ
മൃദുല വികാരങ്ങളൊർത്തു
മായാതെ മറയാതിരിക്കട്ടെ
മനസ്സിൽ ചെപ്പിലൊരു അനുഭൂതി
ജീ ആർ കവിയൂർ
12 06 2024
Comments