നിൻനാമം നിത്യം ചൊല്ലുന്നേൻ

അകലെയെന്ന് പറഞ്ഞു കേട്ട് 
അഴലേറും മനസ്സുമായി വന്നപ്പോൾ 
അവിടുത്തെ തിരുമുന്നിൽ തൊഴുതു നിൽക്കേ
അകതാരിൽ വല്ലാത്തൊരു ആനന്ദാനൂഭൂതി  
അരവിന്ദലോജനാ ഗുരുവായൂരപ്പാ ഭഗവാനേ  

"സാന്ദ്രാനന്ദാവബോധാത്മകമനുപമിത"മെന്നു
എഴുതി ചൊല്ലാൻ ഞാനൊരു മേൽപത്തൂരും
ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവി-
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ലയെന്ന്
രചിച്ചു പാടാൻ ഞാനൊരു പൂന്താനവുമല്ല

അറിവോട്ടുമില്ലെനിക്കേതുമേയില്ല 
കണ്ണാൽ കർണ്ണത്തിൽ കാണുവാനാവില്ലല്ലോ
കണ്ണാ നിൻ മായാ ലീലകളെത്ര വിചിത്രം
അകക്കണ്ണാൽ നിൻ  രൂപം  തോന്നിക്കുക
കരുണാവാരിധേ നിൻനാമം നിത്യം ചൊല്ലുന്നേൻ 

ജി ആർ കവിയൂർ 
27 06 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “