ജീവിതം പ്രഹേളികയായ് തുടരുന്നു
അലഞൊറിയും
പുഴയുടെ പുളിനങ്ങളിൽ
വന്നു ഉണർന്നു നിൽക്കും
വിഭാതമേ
വിരിയാൻ വിതുമ്പും
വർണ്ണ മുകുളങ്ങളിൽ
ചിറകടിച്ചു വന്നണയും
ശലഭങ്ങളെ നിങ്ങളറിയുമോ
പൂവിന്‍ സന്തോഷ സന്താപങ്ങൾ
കാണുന്നു പല കാഴ്ചകളും
നോവ് ഏറുന്ന കവിമനം
അണയുന്നു പകലും രാവും
വന്നുപോകുന്നു സൂര്യചന്ദ്രന്മാർ
ഋതുക്കൾ മാറിമറിയുന്നു
ജീവിതം പ്രഹേളികയായ് തുടരുന്നു
ജീ ആർ കവിയൂർ
14 06 2024
Comments