മോഹിതനാക്കുന്നുവല്ലോ ..
ഹൃദയാകാശത്ത് വന്നു നിന്ന്
പുഞ്ചിരി തൂകും ചന്ദ്രികേ
നിൻ കണ്ണുകളിൽ വായിച്ചറിഞ്ഞു
എന്തെന്നില്ലാത്തൊരു പാരവശൃം
ഏഴല്ല ഏഴുനൂറു വർണ്ണങ്ങളിൽ
രാക്കിളി പാട്ടു കേട്ടു മനം തുടിച്ചു
മഴമേഘ കമ്പളത്താലെന്തേ
മുഖം മറച്ചു എല്ലാരും
കാണകേ മുഖം മറച്ചു
നിൻ നുണക്കുഴി കവിളിൽ
വിരിയും പുഷ്പദളം കണ്ട്
ചിത്രശലഭങ്ങൾ ചിറകടിച്ചോ
മോഹത്താൽ എന്തേ ചിറകടിച്ചോ
തേനൂറും നിൻ ചുണ്ടുകൾ
പാട്ടുപാടി പ്രണയവർണ്ണത്തിൻ
മാസ്മരിക ഭാവങ്ങൾ എന്നെ
മോഹിതനാക്കുന്നുവല്ലോ സഖി
ജീ ആർ കവിയൂർ
19 06 2024
Comments