നിന്നോർമ്മയിലൊരു കവിത

നിന്നോർമ്മയിലൊരു കവിത

ഹൃദയത്തിൻ കൂട്ടിൽ കൂടൊരുക്കിയ
ഋതു പക്ഷിയുടെ വിരഹ രാഗം 
കണ്ണുനീരിൽ മുങ്ങിയ കടലാസിലെ
പ്രണയാക്ഷരങ്ങൾ പടർന്നു മങ്ങി

രാവോ പകാലോ ഇല്ലാതെ
രാഗിലമാം പാട്ടുകൾ പാടി
നിന്നോർമ്മകളിൽ മുഴുകി
നിത്യ ദുഃഖത്തോടെ അലഞ്ഞു 

വാനമിരുണ്ടു മിന്നൽ പിണരുകൾ 
വരച്ചു വെള്ളി രേഖകളാൽ
വേദനയോടെ അലറി ഞെട്ടിച്ചു
ആശനിരാശകളാൽ  മനം 

കനവിൽ നിൻ മിഴികളിൽ കണ്ടു ഞാനാ 
ചിങ്ങ നിലാ കുളിരലയുടെ ചാഞ്ചാട്ടം
തുമ്പികൾ പാറും തുമ്പപൂവിൻ
തിളങ്ങുമാ പുഞ്ചിരിയുടെ വെണ്മ

ജീ ആർ കവിയൂർ
03 06 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “