മറക്കാനാവാത്ത അനുഭൂതി
മൗനങ്ങൾ മൂളുവാൻ തുടങ്ങി
മനോഹരി നിൻ മൊഴികളിൽ
മുല്ലപ്പൂവിൻ ചാരുതയാർന്ന ഗന്ധം
മെല്ലെ ചിരി പടർന്നു ഏകാന്തതകളിൽ
ഓർമ്മത്താളുകളിൽ കുറിക്കുമ്പോൾ
അറിയുന്നു നീ നൽകിയകന്ന
മധുര നോവിൻ സ്പന്ദനങ്ങൾ
വാക്കുകളിൽ ഒതുങ്ങാത്ത വികാരങ്ങൾ
സുഖമുള്ള കനവിന്റെ ആഴങ്ങളിൽ
അണയാത്ത സ്നേഹത്തിൻ പ്രകാശധാര
കാണുംതോറും കണ്ണുകളിൽ നിന്നും മറയാത്ത
മറക്കാനാവാത്ത അനുഭൂതി പ്രിയതേ
ജീ ആർ കവിയൂർ
05 06 2024
Comments