എവിടെയോ കണ്ടു മറന്ന

എവിടെയോ കണ്ടു മറന്ന
നനവാർന്ന മിഴികളെ  
മറവിയുടെ മൗനത്തിൽ 
ഋതു ഭാവങ്ങൾ നൽകിയ 
നിമിഷങ്ങളെ 

കനവിന്റെ കൽപടവിലോ 
മൊഴിമാറി വന്ന വസന്തമോ 
കുയിൽ പാട്ടിലോ അരുവിയുടെ 
കളകളാരവത്തിലോ

നിന്റെ മൊഴിമലരിൽ 
വിടർന്ന സ്നേഹ മലരോ 
സുഗന്ധപൂരിതമാം നിൻ 
സാമീപ്യം മാത്രമല്ലോയീ ജീവിതം 

ജീ ആർ കവിയൂർ 
18 06 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “