ഒരു മധുര നോവ്

ഈണങ്ങൾ താളങ്ങൾ മെല്ലെ 
തുടികൊട്ടി ഉണർന്നു 
ഇടനെഞ്ചിലെ ഇടയ്ക്കയിലായി 
സോപാനഗീതങ്ങൾ മുഴങ്ങും നേരം 

കണ്ണടച്ചു കണ്ടു 
കാണാനാവാത്തതൊക്കെ 
കണ്ണിൽ തെളിഞ്ഞു 
കരിമഷി ചേലാർന്ന കണ്ണിണകൾ 
കാറ്റിലാടി ഉലയും കാർകൂന്തലിൻ ചേല് 

കവിളിണകളിൽ വിരിയും 
കന്മദപ്പൂവിൻ ചാരുത 
കുളിർകാറ്റിന്റെ ഗന്ധത്തിനൊപ്പം 
കടന്നുവന്നു നിൻ സാമീപ്യവും 

കളിത്തോഴനായ് കണ്ടു മറന്ന 
കാലത്തെ ചിരി മൊഴികളും 
കാലങ്ങൾ കഴിഞ്ഞിട്ടുമിന്നും 
കരളിന്റെ ഉള്ളിൽ ഒരു മധുര നോവ് 

ജീ ആർ കവിയൂർ
26 06 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “