പോരുമൊ
പോരുമൊ
പാടാനൊരു പാട്ട് ഉണ്ടെങ്കിൽ
കേൾക്കാൻ നീയുണ്ടെങ്കിൽ
പാട്ടൊന്നു പാടാം ഞാൻ
നീയും കൂടെ പോരുമോ
ഈ പാട്ട് മുഴുവൻ പാടാം
എൻ ഓമലാളെ
നിലാവിൻ പുഞ്ചിരിയും
പിരിച്ചു കയറ്റും മീശയും
വിരിമാറിൽ ചായാൻ
കൊതിയോടെ കാത്തിരിപ്പൂ ഞാൻ
പാടാനൊരു പാട്ട് ഉണ്ടെങ്കിൽ
കേൾക്കാൻ നീയുണ്ടെങ്കിൽ
പാട്ടൊന്നു പാടാം ഞാൻ
നീയും കൂടെ പോരുമോ
തലയിൽ കെട്ടിയ തോർത്തു
മടക്കികുത്തിയുടുത്ത മുണ്ടും
പൗരുഷമാർന്ന നിൻ
വരവോക്കെ കാണാൻ
കാത്തിരിപ്പൂ വരിക വരിക നീ
പാടാനൊരു പാട്ട് ഉണ്ടെങ്കിൽ
കേൾക്കാൻ നീയുണ്ടെങ്കിൽ
പാട്ടൊന്നു പാടാം ഞാൻ
നീയും കൂടെ പോരുമോ
ജീ ആർ കവിയൂർ
09 06 2024
Comments