സർവ്വേശ്വരാ...!!
സർവ്വേശ്വരാ...!!
അറിയാതെ വന്നൊരു
അലൗകിക പ്രഭാകിരണമേ
ആമ്പലിലും താമരയിലും
ആഴ്ന്നിറങ്ങും ചൈതന്യമേ
എന്നിലും നിറഞ്ഞുനിൽക്കുന്നതും
ഏഴഴക് നൽകും നിൻ സാമീപ്യമല്ലോ
ഏറട്ടെ നിത്യവും നിൻ അഭൗമ ശക്തിയെന്നിലും
ഏഴയാം ഞാനിതാ നിൻ മുന്നിൽ
വീണു കുമ്പിടുന്നേൻ ഈശ്വരാ ..
ആഴിയിലും മൂഴിയിലും നിറയുന്നു
നിൻ ശക്തി അറിഞ്ഞു മുന്നേറുന്നവർ
നിന്നിലുമെന്നിലുമുള്ളതൊന്നെന്ന്
അറിയുന്നവർ അനുഗ്രഹീതല്ലോ സർവ്വേശ്വരാ
ജീ ആർ കവിയൂർ
20 06 2024
Comments