പ്രണവാകാരം മാറ്റൊലി കൊണ്ടു


പ്രണവാകാരം മാറ്റൊലി കൊണ്ടു 


ശ്രുതിലയ- സാഗരമുണർന്നു 
പവിഴാധരങ്ങളിൽ മൗനമുടഞ്ഞു. 
രാഗലയതാളം തരംഗംതീർത്തു 
ഹൃദയധമനികളിൽ അനന്താനന്ദം!

ഏകമെന്നും ദ്വയമെന്നും തർക്കങ്ങളായി,
അകാരയുകാരമകാരധ്വനി മുഴങ്ങി.
കണ്ണടച്ചു, കൈകൂപ്പി കാൽപെരുവിരൽമുതലുച്ചിയി-
ലുച്ചസ്ഥായിയിൽ പ്രകമ്പനം! 

ഏഴു സ്വരങ്ങൾ ചേർന്നെങ്ങുംമറ്റൊലികൊണ്ട്
പ്രണവാകാരംസംഗീതം
അത്ഭുതസ്തബ്ദരാക്കി


ജീ ആർ കവിയൂർ
13 06 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “