ജീവിക്കാൻ കൊതി
ജീവിക്കാൻ കൊതി
നിൻ നീലനയനങ്ങളിൽ കണ്ടേൻ
കനവാർന്ന നിമിഷങ്ങളിൽ
ഏഴുവർണ്ണങ്ങളാൽ നിറയും
മഴവിൽ ചാരുതയുടെ
അനുഭൂതിയാൽ
പീലി വിടർത്തിയാടും
മയിൽപേടയും
വേഴാമ്പലിന്റെ കുറുകലും
കളകളാരവം പൊഴിച്ച്
ദാഹിച്ചു കിടക്കും അരുവിയും
കാറ്റിലാടും മുളം ചില്ലകളും
കാതോർത്തു നിൽക്കും
പേടമാൻ മിഴികളും
കാഴ്ച എറുമീ ഭൂവിൽ
ഏറെനാൾ നിന്നോടൊപ്പം
ജീവിക്കുവാൻ കൊതി
തോന്നുന്നുവല്ലോ സഖേ
ജീ ആർ കവിയൂർ
30 06 2024
Comments